ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം: മാർച്ച് 23നകം അപേക്ഷ സമർപ്പിക്കണം
എൽ എ സ്പെഷ്യൽ തഹസിൽദാറുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.  താൽപര്യമുള്ളവർ സ്പെഷ്യൽ തഹസിൽദാർ (എൽ എ), സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട്  കണ്ണൂർ, ഒറ്റതെങ്ങ്, അലവിൽ പി ഒ എന്ന വിലാസത്തിൽ മാർച്ച് 23നകം അപേക്ഷ സമർപ്പിക്കണം. രണ്ട് മാസത്തേക്കാണ് നിയമനം. ദിവസ വേതനം 755 രൂപ.


0/Post a Comment/Comments