സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും നാലുമാസത്തിനകം നിരീക്ഷണ ക്യാമറാ സംവിധാനമൊരുക്കും




തിരുവനന്തപുരം: സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നാലുമാസത്തിനകം നിരീക്ഷണ ക്യാമറാ സംവിധാനമൊരുക്കും.

വീഡിയോയും ശബ്ദവും 24 മണിക്കൂറും റെക്കാഡ് ചെയ്ത് ഒന്നരവര്‍ഷം സൂക്ഷിക്കാവുന്ന സംവിധാനത്തിന് 46 കോടിയാണ് ചെലവ്. ‌കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് (ടി.സി.ഐ.എല്‍) കരാര്‍. രാജസ്ഥാനിലും ബീഹാറിലും കാമറാ സംവിധാനമൊരുക്കുന്നതും ടി.സി.ഐ.എല്ലാണ്.

ഓരോ സ്റ്റേഷനിലും 13 കാമറ വരെ സ്ഥാപിക്കും. കൃത്രിമം കാട്ടാതിരിക്കാന്‍ ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യ പാസ്‌വേര്‍ഡിലൂടെയേ ഇത് തുറക്കാനാവൂ. കേടായാല്‍ ആറുമണിക്കൂറിനകം അറ്റകുറ്റപ്പണിയും നടത്തും. റിസര്‍വായി നൂറ് കാമറകളുണ്ടാവും. 

2018ല്‍ 274 സ്റ്റേഷനുകളില്‍ സ്ഥാപിച്ച സി.സി ടിവികളും പുതിയ സംവിധാനത്തിലേക്ക് മാറ്റും. ക്യാമറ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്.എച്ച്‌.ഒ ഉറപ്പാക്കണം. ഇതിനായി ഇന്‍വെര്‍ട്ടര്‍ സജ്ജമാക്കും. 

ലോക്കപ്പ്, സ്റ്റേഷന്‍ കസ്റ്റഡി മര്‍ദ്ദനക്കേസുകളില്‍ പൊലീസിനെതിരായ പ്രധാന തെളിവായി ദൃശ്യങ്ങളും ശബ്ദവും മാറും.

നിറയുന്ന ക്യാമറകള്‍

സ്റ്റേഷന്റെ പ്രവേശനകവാടം, പുറത്തേക്കുള്ള വഴികള്‍, റിസപ്ഷന്‍, ലോക്കപ്പ്, ഇടനാഴികള്‍, ഇന്‍സ്പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും മുറികള്‍, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷന്‍ ഹാള്‍, സ്റ്റേഷന്‍ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികള്‍

'എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ സംവിധാനമൊരുങ്ങും. കൃത്രിമം തടയാന്‍ പ്രത്യേക സോഫ്‌ട്‌വെയറിലാവും ഇവ പ്രവര്‍ത്തിക്കുക".

 

0/Post a Comment/Comments