ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

  കോട്ടയം///  ചാമംപതാലില്‍ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു. ചാമംപതാല്‍ കരോട്ടുമുറിയില്‍ സൈനുദ്ദീന്റെ മകന്‍ നാസര്‍ സൈനുദ്ദീന്‍ (33) ആണ് മരിച്ചത്. ചാമംപതാലില്‍ മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.


ഷോപ്പിലേക്ക് പോകും വഴി വീടിന് സമീപത്ത് വെച്ചാണ് അപകടം. വീഴ്‌ചയില്‍ തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് മരിച്ചിരുന്നു.ഭാര്യ: ആമിന.മകള്‍:ഹംദ ഫാത്വിമ.

0/Post a Comment/Comments