നവീകരിച്ച പയ്യാമ്പലം ബീച്ച് പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 99,97,101 രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പയ്യാമ്പലം ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം പാര്‍ക്കില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 


കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യ തുടങ്ങിയവര്‍ പങ്കടുക്കും.


നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, കളി ഉപകരണങ്ങള്‍ കൈവരികള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, ലഘുഭക്ഷണശാല, കോഫീ ഷോപ്പ്, പ്രവേശന കവാടം, വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍, സെക്യൂരിറ്റി ക്യാബിന്‍, ടിക്കറ്റ് കൗണ്ടര്‍, ശില്‍പങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.


0/Post a Comment/Comments