സിൽവർ ലൈൻ , കൃത്രിമ ജലപാത പദ്ധതികൾക്കെതിരെ കണ്ണൂരിൽ പ്രതിഷേധ സമരം ശക്തമാക്കാൻ യു.ഡി. എഫ്





പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ കെപിസിസി.പ്രസിഡണ്ട് കെ.സുധാകരന്‍ എംപി.നിര്‍വ്വഹിക്കും


കണ്ണൂര്‍: നാടിനെ വെട്ടിമുറിച്ച്‌ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈന്‍, കൃത്രിമ ജലപാത പദ്ധതികള്‍ നടപ്പാക്കുന്നതിന് എതിരെ പ്രതിഷേധം ജില്ലയില്‍ ശക്തമാക്കാന്‍ യു.ഡി.എഫ്.ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയര്‍മാന്മാരുടെയും കണ്‍വീനര്‍മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.


പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ കെപിസിസി.പ്രസിഡണ്ട് കെ.സുധാകരന്‍ എംപി.നിര്‍വ്വഹിക്കും. അതിന് മുന്നോടിയായി സില്‍വര്‍ ലൈനിന്റെയും കൃത്രിമ ജലപാതയുടെയും ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ജനകീയ സദസുകള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.


കണ്ണൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി.ടി.മാത്യു അദ്ധ്യക്ഷം വഹിച്ചു.കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.ഡി.സി.സി.പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സതീശന്‍ പാച്ചേനി, പ്രൊഫ.എ.ഡി.മുസ്തഫ, എം.നാരായണന്‍കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ.എസ്.മുഹമ്മദ്, കെ.ടി.സഹദുല്ല, സി.എ.അജീര്‍ , വി.മോഹനന്‍, സന്തോഷ് കണ്ണമ്ബള്ളി, വി.പി.സുബാഷ്, ജോണ്‍സണ്‍ പി.തോമസ്, എന്‍.ബാലകൃഷ്ണന്‍, ടി.. ജനാര്‍ദ്ദനന്‍, എസ്.കെ.പി.സകരിയ, മുണ്ടേരി ഗംഗാധരന്‍ , സി.കെ.മുഹമ്മദ് ,കെ.പി. ജയാനന്ദന്‍, പി.എം മുഹമ്മദ് കുഞ്ഞി ഹാജി , പി.കെ. ജനാര്‍ദ്ദനന്‍ പ്രസംഗിച്ചു.


0/Post a Comment/Comments