സര്‍വേ നടപടി സ്റ്റേ ചെയ്യണം; സില്‍വര്‍ ലൈനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും


സില്‍വര്‍ ലൈന്‍ സര്‍വേ വിഷയം തിങ്കളാഴ്ച സുപ്രികോടതി പരിഗണിക്കും. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത ഹര്‍ജി, ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്താമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പദ്ധതിയുടെ ഉജഞ തയാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുക്കൊണ്ടാണ് സര്‍വേ നടപടികള്‍ മുന്നേറുന്നതെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലുവ സ്വദേശി ചൂണ്ടിക്കാട്ടി. 

സാമ്പത്തിക ചെലവ് അടക്കം ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ കല്ലിടല്‍ തുടരുന്നതിനിടെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 

12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്.


0/Post a Comment/Comments