തേനീച്ചക്കുത്തേറ്റ്‌ വീട്ടമ്മ മരിച്ചു




ഇരിട്ടി: തേനീച്ചക്കുത്തേറ്റ്‌ വീട്ടമ്മ മരിച്ചു. രണ്ടാംകടവിലെ പന്തലാടിയിൽ സിസിലിയാ(63)ണ്‌ മരിച്ചത്‌. വ്യാഴാഴ്ച 12 മണിയോടെ വീട്ടുവളപ്പിൽ വിറക്‌ ശേഖരിക്കുന്നതിനിടയിൽ ഇളകിവന്ന തേനീച്ചകൾ കൂട്ടത്തോടെ സിസിലിയെ ആക്രമിക്കുകയായിരുന്നു. ഓടി വീട്ടിലെത്തിയെങ്കിലും തളർന്ന്‌ വീണ ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭർത്താവ്‌: പരേതനായ ജോസഫ്‌. മക്കൾ: ഷൈനി, ജോജോ, ടോജോ, സ്വീപ്‌റ്റി. മരുമക്കൾ: ഷാജി, റെജീന, സന്തോഷ്‌. സംസ്‌കാരം വെള്ളി രാവിലെ പത്തിന്‌ രണ്ടാംകടവ്‌ സെന്റ്‌ ജോസഫ്‌സ്‌ പള്ളി സെമിത്തേരിയിൽ.

0/Post a Comment/Comments