കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
ഇരിട്ടി: കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി തുടങ്ങുന്ന നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇടപെടുന്ന ലോകത്തു തന്നെ മാതൃകയായിട്ടുള്ള സഹകരണ പ്രസ്ഥാനത്തിന്റെ വിളനിലമാണ് കേരളം എന്ന് മന്ത്രി പറഞ്ഞു. സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യനും നിക്ഷേപ സമാഹരണം പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനിയും സമാശ്വസ നിധി സഹായ വിതരണം ജില്ലാ സഹകരണ ജോയിന്റ് രജിസ്റ്റാർ വി. രാമകൃഷ്ണനും, ആദരിക്കൽ ചടങ്ങ് കേരഫെഡ് വൈസ്.ചെയർമാൻ കെ. ശ്രീധരനും നിർവ്വഹിച്ചു. സ്വച്ച് ഓൺ കർമ്മം സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രനും ഗോഡൗൺ ഉദ്ഘാടനം കുന്നോത്ത് ഫെറോന വികാരി ഫാ. അഗസറ്റിയൻ പാണ്ട്യമാക്കലും, കോർബാങ്കിംങ്ങ് ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ കെ. പ്രദോഷ്‌കുമാറും, ഡിസ്‌പ്ലേറും ഉദ്ഘാടനം വള്ളിത്തോട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ റഷീദ് അൽ ഖാസിമിയും നിർവ്വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ഹമീദ്, മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, ജെയ്‌സൺ തോമസ്, എൻ.ടി. റോസമ്മ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എം. രമേശൻ സ്വാഗതവും, സിക്രട്ടറി എൻ. അശോകൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments