എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി


രാജ്യത്തെ ചെറുകാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗുകൾ  നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി . ബുധനാഴ്‍ച പാർലമെന്‍റില്‍ ആണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് എന്ന് ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ശേഷം നിർമ്മിക്കുന്ന എല്ലാ വാഹനങ്ങൾക്കും നിയമം നിർബന്ധമാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാറുകളിൽ പ്രവർത്തനക്ഷമമായ എയർബാഗുകൾ ഉണ്ടായിരുന്നെങ്കിൽ 2020-ൽ രാജ്യത്ത് 13,022 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗഡ്‍കരി രാജ്യസഭയിൽ പറഞ്ഞതായി  ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയിൽ എട്ട് യാത്രക്കാരുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾക്കുള്ള കരട് വിജ്ഞാപനത്തിന് മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.

ഒക്‌ടോബർ ഒന്നിന് ശേഷം നിർമിക്കുന്ന എം1 കാറ്റഗറിയില്‍പ്പെട്ട എട്ട് യാത്രക്കാർക്ക് ഇരിക്കാവുന്നതും 3.5 ടണ്ണിൽ താഴെ ഭാരവുമുള്ള വാഹനങ്ങളിൽ രണ്ട് മുൻവശത്തെ എയർബാഗുകളും രണ്ട് കർട്ടൻ എയർബാഗുകളും ഘടിപ്പിക്കണമെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത, യാത്രക്കാരുടെ വണ്ടിക്ക് ഉപയോഗിക്കുന്ന മോട്ടോർ വാഹനം എന്നാണ് M1 കാറ്റഗറിയുടെ നിർവചനം.

0/Post a Comment/Comments