ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചുഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.

0/Post a Comment/Comments