ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.





തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ ഇന്ന് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.


കാസര്‍കോട് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.


മഴയ്‌ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും മഴയ്‌ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ്രദേശങ്ങളിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴികളാണ് സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് കാരണം ആകുന്നത്.

0/Post a Comment/Comments