കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി



കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തെ തുടർന്ന് രണ്ട് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. വ്യാഴാഴ്ചയായിരുന്നു സംഭവം. 

കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാൽ, കണ്ണൂർ സ്വദേശി അതുൽ ജോൺ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളിൽ ഏറ്റുമുട്ടിയത്. 

ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പ തടവുകാരായ ഇവരെ പാർപ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോൾ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയും ആയിരുന്നു. തുടർന്ന് വാർഡന്മാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമ സംഭവങ്ങളെ തുടർന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി. 

0/Post a Comment/Comments