മട്ടന്നൂർ നഗരസഭാംഗങ്ങളുടെ സത്യപ്രതിഞ്ജ ഇന്ന്



മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിഞ്ജ ഞായറാഴ്ച രാവിലെ 11ന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. തിരഞ്ഞെടുപ്പ് വരണാധികാരിയായ കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് മുതിർന്ന കൗൺസിലർ വി.കെ.സുഗതന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റു കൗൺസിലർമാർ മുതിർന്ന കൗൺസിലർ മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേൽക്കും.

നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 15ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് ശേഷവും നടക്കും. സ്ഥിരം സമിതി അധ്യക്ഷൻമാരെ പിന്നീട് തിരഞ്ഞെടുക്കും.

35 അംഗങ്ങളുള്ള നഗരസഭയിൽ 21 എൽ.ഡി.എഫ്. അംഗങ്ങളും 14 യു.ഡി.എഫ്. അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ മാസം 20നാണ് നഗരസഭാ തിരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായ ആറാം തവണയും മട്ടന്നൂരിൽ എൽ.ഡി.എഫ്. ഭരണം നേടിയപ്പോൾ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചു.


0/Post a Comment/Comments