കണ്ണൂരില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ് തുടങ്ങി.


കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ തിരുച്ചിറപ്പളളിലേക്ക് സര്‍വീസ് തുടങ്ങുന്നു.

വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പെടുത്തി ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് ബെംഗ്‌ളൂറു വഴി തിരുച്ചിറപ്പള്ളിയിലേക്ക് ഡിസംബര്‍ ഒന്നുമുതല്‍ സര്‍വീസ് നടത്താന്‍ ബുകിംഗ് ആരംഭിച്ചു.

4,500 രൂപ മുതല്‍ ടികറ്റ് നിരക്കില്‍ പ്രതിദിന സര്‍വീസാണ് നടത്തുന്നത്. 70 ശതമാനത്തിലധികം യാത്രക്കാരുമായി ദിനേന തിരുച്ചിറപ്പള്ളി- ബെംഗ്‌ളൂറു

മൂന്ന് സര്‍വീസും, കണ്ണൂര്‍- ബെംഗ്‌ളൂറു രണ്ട് സര്‍വീസും നടത്തുന്നുണ്ട്.ബെംഗ്‌ളൂറു വഴിയുള്ള ഈ സര്‍വീസ്, കൂടുതല്‍ യാത്രക്കാര്‍ കണ്ണൂരിലേക്കാണെങ്കില്‍ കണ്ണൂര്‍ -തിരുച്ചിറപ്പള്ളി സര്‍വീസ് നേരിട്ടാക്കാനാണ് കിയാല്‍ തീരുമാനിച്ചിട്ടുള്ളത്

0/Post a Comment/Comments