അടയ്ക്കാത്തോട് ഗവ.യുപി സ്‌കൂളിന് 1.23 കോടി രൂപ അനുവദിച്ചു
അടയ്ക്കാത്തോട് ഗവ.യുപി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.കാലപ്പഴക്കത്താൽ തകർച്ച ഭീഷണി നേരിട്ട സ്‌കൂളിന് കെട്ടിടം വേണമെന്നാവിശ്യവുമായി പഞ്ചായത്തംഗം സജീവൻ പാലുമി,പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് എന്നിവരുടെ നിരന്തരമായി ഇടപെടലുകളെ തുടർന്നാണ് സ്‌കൂളിന് തുക അനുവദിക്കപ്പെട്ടത്.വിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണ പ്രവർത്തികൾ നടക്കുക.


0/Post a Comment/Comments