താണയിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി 24 മണിക്കൂറിനകം അറസ്റ്റിൽ
കണ്ണൂർ താണയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതി 24 മണിക്കൂറിനകം അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സിദ്ധാർത്ഥ് ആണ് അറസ്റ്റിൽ ആയത്. താണയിലെ പുഷ്പലതയുടെ വീട്ടിൽ നിന്നാണ് 13 പവൻ സ്വർണവും പതിനഞ്ചായിരം രൂപയും കവർന്നത്. പരാതിക്കാരിയുടെ അനുജത്തിയുടെ മകളുടെ ഭർത്താവാണ് പ്രതി. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതിയെ എറണാകുളത്ത് വച്ച് പിടികൂടിയത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അലമാര കട്ട് ചെയ്താണ് കളവ് നടത്തിയത്. പ്രതിക്ക് പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ മോഷണം റോബറി കേസുകൾ ഉണ്ട്. രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ് ഐ നസീബ്, എ എസ് ഐ രഞ്ജിത്ത്, എ എസ്ഐ അജയൻ, എസ് സി പി ഓ നാസർ ഷൈജു സിപി ഒ രാജേഷ്, ഷിനോജ്, ബിനു, രജിൽ രാജ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു

0/Post a Comment/Comments