ജില്ലയിലെ ബാങ്കുകൾ 8285 കോടി രൂപ വായ്പ നൽകി




കണ്ണൂർ: ഈ സാമ്പത്തിക വർഷം രണ്ടാം പാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 8285 കോടി രൂപ വായ്പ നൽകി. കണ്ണൂർ കനറ ബാങ്ക് ഹാളിൽ നടന്ന രണ്ടാം പാദ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. 


കാർഷികമേഖലയിൽ 3665 കോടി രൂപയും വ്യവസായ വാണിജ്യ മേഖലയിൽ 1287 കോടി രൂപയും, മറ്റ് മുൻഗണന  വിഭാഗത്തിൽ 442 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 57071 കോടി രൂപയും വായ്പ 38854 കോടി രൂപയുമാണ്.


ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വായ്പ നിക്ഷേപ അനുപാതം 66 ശതമാനത്തിൽ നിന്നും 68 % ആയി ഉയർന്നു. നിക്ഷേപം 503 കോടി രൂപയുടെയും വായ്പ 1482 കോടി രൂപയുടെയും വർധന രണ്ടാം പാദത്തിൽ  രേഖപ്പെടുത്തി.


രണ്ടാം പാദത്തോടെ മുദ്രാവായ്പയായി 185 കോടി രൂപ 15597 പേർക്കായി ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡവലപ്‌മെൻറ് കമ്മീഷണർ ഡി ആർ മേഘശ്രീ അധ്യക്ഷയായി. കനറാ ബാങ്ക് അസി. ജനറൽ മാനേജർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി.  ആർ ബി ഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷി മോൻ, ലീഡ് ബാങ്ക് മാനേജർ രാജ്കുമാർ, സീനിയർ മാനേജർ ഒ കെ ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments