മദ്യത്തിന്‍റെ പൊതുവിൽപന നികുതി കൂടും; 9 ബ്രാന്‍ഡുകള്‍ക്ക് വില വർധിക്കും


മദ്യത്തിന്‍റെ പൊതുവിൽപന നികുതി കൂടുമ്പോള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഒന്‍പതു ബ്രാന്‍ഡുകള്‍ക്ക് മാത്രമേ വില കൂടുകയുള്ളൂ എന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഒരു ബ്രാന്‍ഡിന് 20 രൂപയും മറ്റെല്ലാ ബ്രാന്‍ഡിനും 10 രൂപയും മാത്രമേ കൂടുകയുളളൂവെന്ന് കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നാലു ശതമാനം നികുതി കൂട്ടുമ്പോഴും ഫലത്തില്‍ രണ്ടു ശതമാനത്തിന്‍റെ വിലവര്‍ധനയെ വരികയുള്ളൂ . മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാനുള്ള ഭേദഗതി ബില്ല് നിയമസഭ പാസായെങ്കിലും വിജ്ഞാപനം ഇറങ്ങിയതിന് ശേഷമേ വിലയില്‍ മാറ്റം വരികയുളളൂ

0/Post a Comment/Comments