ഗ്രീന്‍ലീഫ് ഇരിട്ടി പുഷ്‌പോത്സവം കാല്‍നാട്ട് കര്‍മ്മം നടത്തി

 
ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 21 മുതല്‍ 2023 ജനുവരി 8 വരെ നടക്കുന്ന ഒന്‍പതാമത് ഇരിട്ടി പുഷ്‌പോത്സവത്തിന്റെ കാല്‍നാട്ട് കര്‍മ്മം ഇരിട്ടി സിഐ കെ.ജെ. ബിനോയ് നിര്‍വഹിച്ചു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ് അധ്യക്ഷത വഹിച്ചു. പ്രഥമ ചെയര്‍മാന്‍ ഡോ.എം.ജെ. മാത്യു, സെക്രട്ടറി എന്‍.ജെ. ജോഷി, വൈസ് ചെയര്‍മാന്‍ സി.ബാബു,  സി.എ. അബ്ദുള്‍ ഗഫൂര്‍, ബിനു കുളമക്കാട്ട്, പി. അശോകന്‍, പി.സുനില്‍കുമാര്‍, അബു ഉവ്വാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
സിനിമാതാരം എസ്‌തേര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടുള്ള പുഷ്‌പോത്സവത്തില്‍ ഫ്‌ളവര്‍ഷോ, ലൈറ്റ് ഫ്യൂഷന്‍ ഷോ, പ്രദര്‍ശന വിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് ഫെസ്റ്റിവല്‍, നഴ്‌സറികള്‍, കാര്‍ഷികമേള, മത്സരങ്ങള്‍, അവതാര്‍ വേള്‍ഡ് എന്നിവ പുഷ്‌പോത്സവ നഗരിയില്‍ ഒരുക്കും. എല്ലാ ദിവസവും വൈകുന്നേരം 3 മുതല്‍ 9 വരെയാണ് പ്രദര്‍ശന സമയം. ഫോണ്‍: 7306903078, 9947771506, 9447115666

0/Post a Comment/Comments