രണ്ടുവര്‍ഷത്തെ ഇടവേള അവസാനിച്ചു; ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്നത്. 

കോവിഡ് സാഹചര്യത്തില്‍ കലാ-കായിക മേളകള്‍ നടത്താതെ വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത്. ഈ വര്‍ഷം ശാസ്ത്ര, കായിക മേളകള്‍ മുടക്കമില്ലാതെ നടക്കുകയും കലോത്സവം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല.

0/Post a Comment/Comments