സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുമായി അനർട്ട്




കണ്ണൂർ:-സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ ഒരുക്കാൻ വിവിധ പദ്ധതികളുമായി അനർട്ട്. ഹോട്ടലുകൾ, മാളുകൾ, ആസ്പത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഫാസ്റ്റ് ഇലക്‌ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചാർജിങ് മെഷീനുകൾക്ക് 25 ശതമാനവും അതോടൊപ്പം സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങൾക്ക് കിലോവാട്ടിന് 20,000 രൂപ നിരക്കിലും അനർട്ട് സബ്‌സിഡി നൽകും.

സ്വകാര്യ സംരംഭകർക്ക് പുറമേ കോ ഓപ്പറേറ്റീവ്, ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവ സ്ഥാപിക്കുന്ന മെഷീനുകൾക്കും സബ്‌സിഡി ലഭ്യമാണ്. അഞ്ചുകിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ സൗരോർജ നിലയം സ്ഥാപിക്കാം. പരമാവധി 10 ലക്ഷം രൂപ വരെയാണ് സൗരോർജ നിലയത്തിന് സബ്‌സിഡി. ഫെബ്രുവരി 28-നകം സ്ഥാപിക്കുന്നവർക്കാണ് സബ്‌സിഡി ലഭിക്കുക.

നിലവിൽ സ്ഥാപിച്ച അനർട്ട് അംഗീകൃത ഡി.സി. ഫാസ്റ്റ് ചാർജിങ് മെഷീനുകൾക്കും സബ്‌സിഡി ലഭിക്കും.

ഫോൺ: 0497-2700051, 9188119413.


0/Post a Comment/Comments