കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്യാമ്പ് ആരംഭിച്ചു.കേളകം: സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ  ക്രിസ്മസ് ക്യാമ്പ് കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത വാത്യാട്ട്, സിവില്‍ പോലീസ് ഓഫീസർ ഷൈജിൻ, പിടിഎ വൈസ് പ്രസിഡണ്ട് സജീവ് വി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിപിഒ അശ്വതി കെ ഗോപിനാഥ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments