കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കണം: കെ മുരളീധരന്‍ എംപി




ഡല്‍ഹി:കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് കെ. മുരളീധരന്‍ എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കവെയാണ് ഇക്കര്യം ആവശ്യപ്പെട്ടത്.


കേരള സര്‍ക്കാരും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ഈ ആവശ്യം ഉന്നയിച്ച്‌ കേന്ദ്ര സര്‍ക്കാരുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒരു അനുകൂല നീക്കവും കേന്ദ്ര ഗെവണ്മെന്റില്‍ നിന്നും ഉണ്ടായില്ല.


ഇപ്പോള്‍ ഗള്‍ഫ് സെക്ടറില്‍ മാത്രമാണ് അന്ത്രരാഷ്ട്ര സര്‍വീസുള്ളത്. കണ്ണൂര്‍ എയപോര്‍ട്ടിന് മികച്ച റണ്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യമുണ്ട്. കോവിഡ് കാലത്തു കുവൈറ്റ്‌ എയര്‍ലൈന്‍സിന്റെയും എമിറേറ്റ് എയര്‍ലൈന്‍സിന്റെയും വലിയ വിമാനങ്ങള്‍ ഇവിടെ ലാന്റ് ചെയ്യുകയുണ്ടായി. എയര്‍പോര്‍ട്ടിനെ പോയിന്റ് ഓഫ് കാള്‍ ലിസ്റ്റിലുള്‍പ്പെടുത്തണമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണമെന്നും കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.


ഈ മാസം എട്ടാം തിയ്യതി നടന്ന സിവില്‍ എവിയേഷന്‍ കോണ്‍സല്‍റ്റേറ്റിവ് കമ്മിറ്റിയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ പോയിന്റ് ഓഫ് കാള്‍ ആയി പരിഗണിക്കുമെന്ന് കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കെ. മുരളീധരനു ഉറപ്പു നല്‍കിയിരുന്നു.


0/Post a Comment/Comments