അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ വണ്‍പ്ലസ് ഫോണ്‍ ഡിസ്‍പ്ലേയില്‍ പച്ച വരകള്‍; പരാതിയുമായി യൂസര്‍മാര്‍




സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസിന്‍റെ ഉപയോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്ത് പണി കിട്ടി.

വണ്‍പ്ലസ് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിന്‍റെ പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ ചിലരുടെ ഫോണിന്‍റെ ഡിസ്പ്ലേയില്‍ പച്ച വരകള്‍ പ്രത്യക്ഷപ്പെട്ടു.

കണക്റ്ററുമായി ഒരു പ്രശ്നം ഉണ്ടാകുമ്ബോഴോ ഉപകരണം തകരുമ്ബോഴോ സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേകളിലും മറ്റും പച്ച വരകള്‍ സാധാരണയായി പ്രത്യക്ഷപ്പെടും. ഇതൊരു ഹാര്‍ഡ് വെയര്‍ പ്രശ്നമാണ്. എന്നിരുന്നാലും, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടതില്‍ വണ്‍പ്ലസ് ഉപയോക്താക്കള്‍ ഞെട്ടലിലാണ്.

ഓക്സിജന്‍ ഒഎസ് 13 ലേക്ക് അപ്ഡേറ്റ് ചെയ്ത നിരവധി വണ്‍പ്ലസ് ഫോണുകളില്‍ പച്ച വരകള്‍ പ്രത്യക്ഷപ്പെട്ടതായി ട്വിറ്ററില്‍ അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8ടി, വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9ആര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വണ്‍പ്ലസ് 10 പ്രോ സീരീസ് ഒഴികെ ഓക്സിജന്‍ ഒഎസ് 13 യെ പിന്തുണയ്ക്കുന്ന മിക്കവാറും എല്ലാ ഫോണുകളെയും ഈ പ്രശ്നം ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

0/Post a Comment/Comments