ഉളിക്കൽ: കരോൾ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ഉളിക്കൽ അറബി മോസ്കോയിലെ പരേതനായ ഇട്ടിയുടെയും , ഗ്രേസിയുടെയും മകൻ ആശാരിപറമ്പിൽ ജെയ്സൺ (41) ആണ് മരിച്ചത്. ജെയ്‌സണും സംഘവും സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ചന്ദ്രഗിരി ജങ്ഷന് സമീപം മറിയുകയായിരുന്നു. ഭാര്യ: ജോഷ്മ. മക്കൾ : ജസ് വിൻ, ജെൽവിൻ, എയ്ഞ്ചൽ
സഹോദരങ്ങൾ: വിൽസൺ, നെൽസൺ, പ്രിൻസി, ലൈസ, ലാൽസി, മേഴ്സി.
Post a Comment