റേഷന്‍ കടകളില്‍ പച്ചരി മാത്രം; ആകെ വലഞ്ഞെന്ന് കാര്‍ഡുടമകള്‍.




സംസ്ഥാനത്ത് റേഷന്‍ കടയില്‍ വിതരണം ചെയ്യുന്നതില്‍ ഭൂരിഭാഗവും പച്ചരിയായതോടെ കാര്‍ഡ് ഉടമകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

പിഎംജികെവൈ (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന) പ്രകാരം വിതരണം ചെയ്യാന്‍ എഫ്സിഐ ഗോഡൗണുകളില്‍ എത്തിയിരിക്കുന്നത് മുഴുവന്‍ ആകട്ടെ പച്ചരിയും. ഇന്നും നാളെയുമല്ല, ഈ മാസം മുഴുവനും ഇതേ നില തന്നെയാണ് തുടരുക.

സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം പേരാണ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ (എഎവൈ- അന്ത്യോദയ അന്ന യോജന) മാത്രം. ചുവപ്പു കാര്‍ഡുകാര്‍ (പിഎച്ച്‌എച്ച്‌ - പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്) 23 ലക്ഷത്തോളം പേരുണ്ട്. പച്ചരി മാത്രം കിട്ടാന്‍ തുടങ്ങിയതോടെ ഇവരെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്.

മാത്രമല്ല, പൊതുവിപണിയില്‍ അരിവില കൂടി നില്‍ക്കുന്ന സമയം കൂടിയാണെന്നതാണ് പ്രധാനം. എഎവൈ കാര്‍ഡുകാര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്ബും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.


0/Post a Comment/Comments