ഇനി നേരിട്ട് ഓഫീസിൽ പോകണ്ട, ഓൺലൈനായി പിഎസ്‌സി പ്രൊഫൈലിൽ മാറ്റം വരുത്താം, പുതിയ സംവിധാനം വരുന്നു




തിരുവനന്തപുരം. ഉദ്യോ​ഗാർഥികൾക്ക് സ്വന്തം പ്രൊഫൈലിൽ മാറ്റം വരുത്താൻ ഓൺലൈൻ സൗകര്യമൊരുക്കി പിഎസ്‌സി. പ്രൊഫൈലിൽ നേരത്തെ കൊടുത്ത കാര്യത്തിൽ മാറ്റം വരുത്തണമെങ്കിൽ പിഎസ്‌സി ഓഫീസിൽ നേരിട്ട് പോയി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസ്ഥയായിരുന്നു.

പ്രൊഫൈൽ മാറ്റാനും സർഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുമുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ മാറ്റികൊണ്ടിരിക്കുകയാണ്. പുതിയ സംവിധാനം നിലവിൽ വരുന്ന തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി അറിയിച്ചു.

പ്രൊഫൈലിൽ മാറ്റം വരുത്തുമ്പോൾ അതിനുള്ള കാരണം ബോധ്യപ്പെട്ടെടുത്തികൊണ്ട് ഒരു സത്യവാങ്മൂലവും ഇതോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടി വരും. നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോ​ഗാർഥി പിഎസ്‌സി ചുരുക്കപ്പട്ടികയിൽ വന്നാൽ രേഖകൾ വീണ്ടും പരിശോധിക്കും. വ്യാജ രേഖകൾ സമർപ്പിക്കുന്നവരെ അയോ​ഗ്യരാക്കും. എന്നാൽ ഉദ്യോ​ഗാർഥിയുടെ ഫോട്ടോ, പേര്, ജനന തീയതി, തിരിച്ചറിയൽ അടയാളങ്ങൾ, ഒപ്പ് എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും പിഎസ്‌സി വ്യക്തമാക്കി. 


0/Post a Comment/Comments