ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്; കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര

 ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്;

കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര


ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന് എന്നീ മുദ്രാവാക്യങ്ങളെ മുൻ നിർത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര ജനുവരി 28 ശനിയാഴ്ച്ച മുതൽ ഫെബ്രുവരി ഒന്ന് ബുധനാഴ്ച്ച വരെ ജില്ലയിൽ 17 കേന്ദ്രങ്ങളിൽ പര്യടനം നടത്തുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു.


ജനുവരി 28ന് വൈകുന്നേരം പയ്യന്നൂരിൽ ഷേണായ് സ്ക്വയറിലാണ് ആദ്യ സ്വീകരണം.


ജനുവരി 29 ഞായറാഴ്ച പയ്യന്നൂർ മുതൽ ചെറുകുന്ന് തറ വരെ നാടകാചാര്യൻ ഇബ്രാഹിം വെങ്ങര പദയാത്രയെ നയിക്കും. 


ജനുവരി 30ന് തിങ്കളാഴ്ച പ്രശസ്ത കവി വീരാൻ കുട്ടി നയിക്കുന്ന പദയാത്ര ചെറുകുന്ന് തറയിൽ നിന്ന് ആരംഭിച്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ സമാപിക്കും. 


ജനുവരി 31 ന് ചൊവ്വാഴ്ച ചരിത്രകാരൻ ഡോ. കെ.എൻ ഗണേഷ് ജാഥാ ക്യപ്റ്റനായി കണ്ണൂർ ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ സമാപിക്കും.


ഫിബ്രവരി 1 ബുധനാഴ്ച ജെന്റർ പ്രവർത്തക ആർ.പാർവ്വതിദേവി നയിക്കുന്ന പദയാത്ര കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് ചൊക്ലി ഓറിയന്റൽ സ്കൂളിൽ ജില്ലാ തല സമാപന പരിപാടി നടക്കും. 


ശാസ്ത്രജ്ഞൻമാരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾകൊള്ളുന്ന 100 സ്ഥിരാംഗങ്ങളും ഒപ്പം 100 ജില്ലാതല പ്രവർത്തകരുമാണ് പദയാത്രയിൽ പങ്കെടുക്കുക.


വാർത്താ സമ്മേളനത്തിൽ ടി ഗംഗാധരൻ , പി.പി ബാബു, പി സൗമിനി, കെ കെ സുഗതൻ , കെ ബാലകൃഷ്ണൻ പങ്കെടുത്തു.

0/Post a Comment/Comments