മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്രയ്ക്ക് തുടക്കമായി


 മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2003 ജനുവരി 18ന് തിരുവനന്തപുരം നടത്തുന്ന സേവ് കേരള മാർച്ചിനോടനുബന്ധിച്ച് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കുറ്റവിചാരണ യാത്ര അടക്കത്തോട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ജാഥ ക്യാപ്റ്റൻ നിയോജക മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പതാക കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

 അടക്കാത്തോട് വെച്ച് നടന്ന കുറ്റ വിചാരണ പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സവാദ് പെരിയത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കേളകം, മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് പ്രസിഡന്റ് കബീർ പി എച്ച്, ഫവാസ് പുന്നാട്, അസ്‌ലം മുഴക്കുന്ന്, സിറാജ് പാറയിൽ,  അർസൽ, യൂസഫ് ചിറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

 ജാഥ ഇന്ന് രാവിലെ പേരാവൂരിൽ നിന്ന് ആരംഭിക്കും മുരിങ്ങോടി  ,മുഴക്കുന്ന് കാക്കയങ്ങാട് ,വിളക്കോട് അയ്യപ്പൻകാവ് ,ആറളം  ,കീഴ്പ്പള്ളി എന്നിവിടങ്ങളിൽ  പര്യടനത്തിനുശേഷം വള്ളിത്തോട് സമാപിക്കും.
 സമാപന ദിവസമായ നാളെ ഇരിട്ടിയിൽ നിന്നും ആരംഭിച്ച പയഞ്ചേരി ,കീഴൂർ  പുന്നാട് ,ഉളിയിൽ ,നരയൻപാറ നടുവനാട്  ,വള്ളോര ചാവശ്ശേരി ,പെരിയത്തിൽ, വെളിയമ്പ്ര എന്നിവിടങ്ങളിൽ പ്രചരണം നടത്തി 19 മൈലിൽ സമാപിക്കും

0/Post a Comment/Comments