ഇരിട്ടി: മലബാറിലെ അസീസി എന്നറിയപ്പെടുന്ന പട്ടാരം വിമലഗിരി കപ്പൂച്ചിന് ധ്യാനകേന്ദ്രം രജത ജൂബിലി നിറവില്. സ്ഥാപക പിതാവ് ആര്മണ്ട് അച്ചന്റെ ചരമവാര്ഷിക ദിനമായ വ്യാഴാഴ്ച ഒരു വര്ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 9.30 ന് ആരാധനയോടെ ജൂബിലി ആഘോഷങ്ങള് ആരംഭിക്കും. 10.30 ന് കപ്പൂച്ചിന് വൈദികരുടെ നേതൃത്വത്തില് സമൂഹ ദിവ്യബലി അര്പ്പിക്കും. 12 ന് ജൂബിലി വര്ഷം സണ്ണി ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപത വികാരിജനറല് മോണ് സെബാസ്റ്റ്യന് പാലാക്കുഴി അധ്യക്ഷത വഹിച്ചും. ഓഫീസ് കംപ്യൂട്ടര്വത്ക്കരണവും വെബ്‌സൈറ്റും കണ്ണൂര് പാവനാത്മാ പ്രൊവിന്ഷ്യാള് ഫാ.തോമസ് കരിങ്ങടയില് ഉദ്ഘാടനം ചെയ്യും. നാമകരണ നടപടികളുടെ റിപ്പോര്ട്ട് വൈസ് പോസ്റ്റുലേറ്റര് ഫാ.ജിതിന് മാനുവല് അവതരിപ്പിക്കുമെന്നും സ്‌നേഹവിരുന്നും ഉണ്ടാകുമെന്നും ഡയറക്ടര് ഫാ.ജോസ് തച്ചുകുന്നേല്, ഫാ.വിന്സെന്റ് കുരിശുംമൂട്ടില്, ജോസ് ഉള്ളുരുപ്പില്, ജോര്ജ് എണ്ണമ്പ്രായില്, ബന്നി എടാട്ട്, ബേബി കൊച്ചുപുരയ്ക്കല് എന്നിവര് പത്രസമ്മേളനത്തിൽ അറിയിച്ചു
Post a Comment