മാനന്തവാടി: പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ മകൻ സാജൻ തോമസിന് വനം വകുപ്പിൽ താത്കാലിക ജോലിക്കായി നിയമന ഉത്തരവ് നൽകി. നോർത്ത് വയനാട് ഡിവിഷനു കീഴിലെ മക്കിയാട് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മീൻമുട്ടി ഇക്കോടൂറിസം സെന്ററിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജോലി. പുതുശ്ശേരി ആലക്കലിലെ തോമസിന്റെ വീട്ടിലെത്തി ഒ ആർ കേളു എംഎൽഎ, നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ എന്നിവർ ചേർന്നാണ് ഉത്തരവ് കൈമാറിയത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, സി എം ശിവരാമൻ എന്നിവരും കൂടെയുണ്ടായിരുന്നു. കുടുംബത്തിന് അടിയന്തിര നഷ്ട്ടപരിഹാരമായി സർക്കാർ 10 ലക്ഷം രൂപ കൈമാറിയിരുന്നു. തോമസിന്റെ 5 ലക്ഷം രൂപയുടെ കാർഷിക വായ്പ കേരളാ ബാങ്കും എഴുതി തള്ളിയിരുന്നു.
Post a Comment