ഇന്ത്യന്‍ നിര്‍മിത രണ്ടു ചുമ സിറപ്പുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. ഈ സിറപ്പുകള്‍ കഴിച്ച്‌ ഉസ്ബെസ്‌ക്കിസ്ഥാനില്‍ 19 മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിര്‍ദേശം.


ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തില്‍, സിറപ്പുകളായ ആംബ്രോണോള്‍, DOK-1 മാക്സ് എന്നിവയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥം അടങ്ങിയതായി കണ്ടെത്തി. സിറപ്പുകള്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഉയര്‍ന്ന അളവില്‍ നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ മാതാപിതാക്കള്‍ അത് ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റിദ്ധരിച്ചു, അല്ലെങ്കില്‍ ഫാര്‍മസിസ്റ്റുകളുടെ ഉപദേശം അനുസരിച്ചെന്നാണ് വിശകലനത്തില്‍ വ്യക്തമായത്.


ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച്‌ മാരിയോണ്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഗ്യാരണ്ടി നല്‍കിയിട്ടില്ല. ഉസ്ബെസ്ക്കിസ്ഥാനിലെ മരണങ്ങള്‍ക്കു പിന്നാലെ കമ്ബനിയുടെ നിര്‍മാണ പ്രവര്‍ത്തനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ത്തലാക്കിയിരുന്നു. അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാരിയോണ്‍ കമ്ബനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.


ചുമ-സിറപ്പുമായി ബന്ധപ്പെട്ട 19 കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഉസ്ബെക്ക് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.


0/Post a Comment/Comments