ഇരിട്ടി യുവാവിനെ സ്വകാര്യ വ്യക്തിയുടെ വീട്ടു വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളമന ആയിരക്കളം സ്വദേശി രാജേഷ് 36 നെയാണ് ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിൽ വ്യാഴാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. ഇരിട്ടി സി ഐ കെ.ജെ. ബിനോയ്, എസ് ഐ നിബിൻ ജോയ് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment