തലശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു.

 





തലശ്ശേരി: ഏറെ കാത്തിരിപ്പിനൊടുവില്‍ പുതിയ ബസ്സ് സ്റ്റാന്‍്റ് പരിസരത്ത് 60 ലക്ഷത്തോളം രൂപ മുടക്കി പണിത വഴിയോര വിശ്രമകേന്ദ്രം ( ടേക്ക് എ.ബ്രേക്ക്) തുറന്നു.


തലശ്ശേരി എം.എല്‍.എയും സംസ്ഥാന നിയമസഭാ സ്പീക്കറുമായ അഡ്വ.എ.എന്‍.ഷംസീറാണ് ഉദ്ഘാടനം ചെയ്തത്.


തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് സദാനന്ദപൈ ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ നഗരസഭാ അധ്യക്ഷ കെഎം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥി അജ്ഞനക്കും കെട്ടിടം പണിപൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ സിദ്ദിഖിനും സ്പീക്കര്‍ ഉപഹാരം നല്‍കി.

0/Post a Comment/Comments