കണ്ണൂർ തളിപ്പറമ്പിൽ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍


കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ സ്‌കൂള്‍ അധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. 

അധ്യാപകനെതിരെ സ്‌കൂളില്‍ നിന്ന് 17 ഓളം പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

നേരത്തേയും ഫൈസിലിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബി ആര്‍ സി അധ്യാപികയോടാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ മുഖേനെ പോലീസിന് പരാതി കൈമാറുകയായിരുന്നു.


0/Post a Comment/Comments