സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നു.
കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ സ്വയം തൊഴിൽ പദ്ധതികൾക്കായി മൂന്ന് മുതൽ അഞ്ച് ശതമാനം നിരക്കിൽ മഹിളാസമൃദ്ധി യോജന, മൈക്രോ ക്രെഡിറ്റ് വായ്പയ്ക്കും അപേക്ഷിക്കാം.
പ്രാഥമിക അപേക്ഷയും വിശദ വിവരങ്ങളും www.ksbcdc.com ൽ ലഭിക്കും. ഫെബ്രുവരി 28നകം പ്രാഥമിക അപേക്ഷ കോർപ്പറേഷന്റെ കണ്ണൂർ പാറക്കണ്ടി ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷ പരിശോധിച്ച് അർഹരാണെന്ന് കണ്ടെത്തുന്ന സി ഡി എസുകൾ വിശദമായ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0497 2706197
Post a Comment