കണ്ണൂർ: കേന്ദ്ര സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചതിലും ഈ പ്പോസ് തകരാർ വരുത്തുന്നത് റേഷൻ വ്യാപാരികളാണെന്ന് നിയമസഭയിൽ മന്ത്രി നടത്തിയ പ്രസ്താവനയിലും, 5 വർഷം മുമ്പുള്ള കമ്മീഷൻ പരിഷ്ക്കരിക്കാത്തതിലും, വിതരണം കഴിഞ്ഞ് 10 ദിവസത്തിനകം കമ്മീഷൻ നല്കാത്തതിലും പ്രതിഷേധിച്ച് O6-02-23 തിങ്കൾ രാവിലെ 10 മണിക്ക് കേരളത്തിലെ എല്ലാ സപ്ലൈ ഓഫീസിനു മുന്നിലും ധർണ്ണ സമരം നടത്തുവാൻ AKRRDA സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച്ച തലശ്ശേരി താലൂക്ക് സപ്ലൈ ആഫീസിനു മുമ്പിൽ ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സമരം നടത്തുമെന്ന് താലൂക്ക് ഭാരവാഹികൾ അറിയിച്ചു.
Post a Comment