പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന് വീണ്ടും പുരസ്കാരത്തിന്റെ തിളക്കം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വീണ്ടും പാപ്പിനിശ്ശേരിയെ തേടിയെത്തി.
2016-17 മുതല്‍ തുടര്‍ച്ചയായി അംഗീകാരങ്ങള്‍ പാപ്പിനിശ്ശേരിക്ക് ലഭിക്കുന്നുണ്ട്. ആ വര്‍ഷം സംസ്ഥാനത്ത് മൂന്നാംസ്ഥാനവും തുടര്‍ന്നുള്ള മൂന്നുവര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനവും കഴിഞ്ഞവര്‍ഷം ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും നേടി.
2019, 2020 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തുകള്‍ക്കുള്ള ദേശീയ പുരസ്കാരവും പാപ്പിനിശ്ശേരി കരസ്ഥമാക്കി.
കുടുംബശ്രീ ആശ്രയ ജാഗ്രതാസമിതി/ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ബഡ്സ് സ്കൂള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പദ്ധതികള്‍, കുടുംബശ്രീ ബാലസഭ, ജെന്റര്‍ റിസോഴ്സ് സെന്ററിന്റെ മികച്ച പ്രവര്‍ത്തനം, വനിതാ വയോജന ശിശുക്ഷേമപ്രവര്‍ത്തനങ്ങളിലെ മികവ്, ഹരിതകര്‍മ ജനകീയാസൂത്രണം പഞ്ചായത്ത് സേനയുടെ പ്രവര്‍ത്തനം, ദുരിതാശ്വാസനിധിയുടെ സമയബന്ധിതവും തൃപ്തികരവുമായ വിതരണം, സാമൂഹിക സുരക്ഷിതത്വ പെന്‍ഷന്‍, തനതുഫണ്ട് വരുമാനം, നികുതിപിരിവ്, ശുചിത്വം, നൂതനവും അനുകരണീയവുമായ പദ്ധതികള്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചാണ് രണ്ടാമതെത്തിയത്.
Post a Comment