പേരാവൂർ: പേരാവൂർ പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ പാർക്കിംഗ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ പാർക്കിംഗ് പെർമിറ്റ് നമ്പർ ഓഗസ്റ്റ് 1 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പുതുക്കി
നല്‌കുന്നതാണെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുമായി ചേർന്ന യോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡൻറ് പി പിവേണുഗോപാൽ അറിയിച്ചു. വിവിധ പാർക്കിംഗ് ഏരിയ തിരിച്ചുകൊണ്ടുള്ള ക്യാമ്പ് ആഗസ്റ്റ് ഒന്നാം തീയതി മുതൽ പന്ത്രണ്ടാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ നടക്കും. ഒന്നാം തീയതി തീയതി വ്യാഴാഴ്ച പേരാവൂർ ടൗണിൽ ഇരട്ടി റോഡിന് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റുകൾ നൽകും.
Post a Comment