കണ്ണൂരിൽ അഞ്ച് വർഷത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത് 38 പേർ




കണ്ണൂർ: അഞ്ച് വർഷത്തിനിടെ ജില്ലയിൽ പാമ്പ് കടിയേറ്റ് മരിച്ചത് 38 പേർ. 650-ഓളം പേർക്ക് പാമ്പിന്റെ കടിയേറ്റു. 2018-19 കാലയളവിൽ 18 പേരും 2020-ൽ 11 പേരും 2021-ൽ ഏഴും, 2022-ൽ രണ്ട് പേരുമാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പയ്യന്നൂർ, പിലാത്തറ, പാപ്പിനിശ്ശേരി, അഴീക്കോട്, ആറളം, പയ്യാവൂർ, കൊട്ടിയൂർ തുടങ്ങിയ മേഖലകളിൽ ഉള്ളവർക്കാണ് കൂടുതലായി പാമ്പിന്റെ കടിയേറ്റത്. അണലി, മൂർഖൻ പാമ്പുകളുടെ കടിയേറ്റാണ് കൂടുതൽ പേരും മരിച്ചത്‌.


🛑 ആശ്രിതർക്ക് സഹായധനം

പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകും. പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആശുപത്രി ബില്ലിന്റെയും ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പലർക്കും നഷ്ടപരിഹാര തുകയെ കുറിച്ച് അറിവില്ലാത്തതിനാൽ തുക നഷ്ടമാകുന്ന സാഹചര്യവും നിലവിലുണ്ട്.


🛑 പാമ്പ് കടിയേൽക്കാതെ രക്ഷപ്പെടാൻ


⭕️താമസസ്ഥലങ്ങളിൽ നിന്നും എലികളുടെ സാന്നിധ്യം ഒഴിവാക്കുക.


⭕️വിറകും മറ്റും എടുക്കുമ്പോൾ തട്ടിയെടുക്കണം. കാഴ്ചയെത്താത്ത ഭാഗങ്ങളിൽ കൈ കൊണ്ടുപോകരുത്.


⭕️ഇരുട്ടിൽ സഞ്ചരിക്കുമ്പോൾ വെളിച്ചം കരുതണം.


⭕️വീട്ടിലേക്കുള്ള വഴികൾ വൃത്തിയാക്കുക.


⭕️പാമ്പുകളുടെ മേൽ മണ്ണെണ്ണയും മറ്റും ഒഴിക്കരുത്.



🛑 പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്


⭕️പാമ്പ് കടിയേറ്റയാളെ സമാശ്വസിപ്പിക്കുക


▫️പാമ്പ് കടിയേറ്റ ഭാഗം കീറി മുറിക്കരുത്.


⭕️കടിയേറ്റ ഭാഗം അനക്കാതിരിക്കുക. ഒരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്.


⭕️സ്വയം ചികിത്സ നടത്താതെ കഴിയുന്നത്ര വേഗം ആശുപത്രിയിൽ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ആന്റി സ്നേക്ക്‌ വെനം (എ.എസ്.വി.) മാത്രമാണ്.


⭕️കടിയേറ്റ സമയം മുതൽ രോഗിയിൽ കാണുന്ന പ്രത്യേക ലക്ഷണങ്ങൾ ഡോക്ടറോട് പറയുക.


0/Post a Comment/Comments