അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചു


കണ്ണൂർ: സാധാരണ ടിക്കറ്റ് എടുക്കാൻ കൗണ്ടറിന് മുന്നിൽ ഇനി മുഴുനീള ക്യൂ ഉണ്ടാകില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചു. പടിഞ്ഞാറ്, കിഴക്ക് വശത്തുള്ള കവാടത്തിൽ യാത്രക്കാർക്ക് ഇത് ഉപയോഗിക്കാം. പുതിയത് അടക്കം അഞ്ച് ടിക്കറ്റ് യന്ത്രങ്ങൾ കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരുണ്ട്. തിരക്കുള്ള സമയം ഇവരുടെ സേവനം ലഭ്യമാക്കാൻ റെയിൽവേ പ്രത്യേക നിർദേശം നൽകി. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടി പോകുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. യാത്രക്കാർക്ക് യുടിഎസ് ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിൽ എത്തിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു ആർ കോഡ് ആപ്പിലൂടെ സ്‌കാൻ ചെയ്ത് ടിക്കറ്റെടുക്കാം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ക്യു ആർ കോഡ് സ്‌കാനിങ് സംവിധാനമുണ്ട്.

0/Post a Comment/Comments