രാജവെമ്പാലകളെ പിടികൂടി.കേളകം പഞ്ചായത്ത് രണ്ടാം വാർഡ് നരിക്കടവിലാണ് അടുത്ത അടുത്ത വീടുകളിൽ നിന്നായി രണ്ട് രാജവെമ്പാലകളെ പിടികൂടിയത്.നരിക്കടവിലെ കളമ്പുക്കാട്ടിൽ ജോസിന്റെ വീട്ട് മുറ്റത്ത് നിന്നാണ് ആദ്യം രാജവെമ്പാലയെ പിടികൂടിയത്.വീടിന്റെ മുറ്റത്തുള്ള ഓവുചാലിനിടയിലായിരുന്നു പാമ്പ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്,കൊട്ടിയൂർ വെസ്റ്റ്ഡ് സെക്ഷനിലെ വാച്ചറും പാമ്പ് പിടുത്ത വിദഗ്ദനുമായ തോമസ് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടിയത്.ഈ പാമ്പിനെ പിടികൂടിയതിന് ശേഷമാണ് അഞ്ചാനിക്കൽ അരുണിന്റെ വീടിന്റെ തൊഴുത്തിൽ കിടന്ന രാജവെമ്പാലയെ പിടികൂടിയത്.ഇതിനെയും ഫൈസലും തോമസും ചേർന്ന് പിടികൂടുകയായിരുന്നു.കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റർ സുധീർ നരോത്തിന്റെ നിർദ്ദേശ പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.മണത്തണ ഫോറസ്റ്റ് സെക്ഷനിലെ വാച്ചർമാരായ കുഞ്ഞുമോൻ കണിയാംഞ്ഞാലിൽ,ബോബി,വാർഡ് മെമ്പർ ലീലാമ്മ ജോണി,മിറാജ് പേരാവൂർ എന്നിവരും ഉണ്ടായിരുന്നു.പിന്നീട് രണ്ട് പാമ്പിനെയും വനത്തിൽ തുറന്ന് വിട്ടു.
Post a Comment