മാഹി: കേരളത്തില്‍ പെട്രോളിനും ഡിസലിനും 2 രൂപയുടെ ഇന്ധന സെസ് നിലവില്‍ വന്നതോടെ പുലിവാല് പിടിച്ചത് കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ നാട്ടുകാരാണ്.
കുറഞ്ഞ വിലയില്‍ ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ ഒഴുക്കാണ് മാഹിയിലേക്കിപ്പോള്‍. വിലയില്‍ വലിയ അന്തരം വന്നതോടെ മദ്യക്കടത്തിന് ഒപ്പം മാഹിയില്‍ ഇന്ധനക്കടത്തും സജീവമായിരിക്കുകയാണ്. കേരളത്തില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ പെട്രോളടിക്കാനായി മാഹിയിലേക്ക് എത്തുന്നുണ്ടെന്ന് പമ്ബ് ജീവനക്കാര്‍ പറയുന്നു.
ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ മാഹിയില്‍ നല്‍കേണ്ടത് 93.രൂപ 80 പൈസ മാത്രമാണ്. മാഹി കടന്ന് തലശ്ശേരിയില്‍ എത്തിയാല്‍ അത് 108 രൂപ 19 പൈസയാകും. അതായത് മാഹിയില്‍ നിന്നുള്ളതിനേക്കാള്‍ 14. 40 പൈസ അധിക നല്‍കണം. ഡീസലിന് 97.12 പൈസയാണ് തലശ്ശേരിയില്‍ മാഹിയില്‍ അത് 83 രൂപ 72 പൈസ്, 13 രൂപ 40 പൈസയുടെ വ്യത്യാസം ഡീസലിലുമുണ്ട്.. ചരക്ക് ലോറിയുമായി മാഹി വഴി കടന്നുപോകുന്ന തൊഴിലാളികള്‍ക്ക് 100 ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 1400 രൂപയാണ് ലാഭമായ പോക്കറ്റില്‍ വീഴുക.
ഇന്ധനവിലിയില്‍ വന്ന അന്തരം കാരണം പെട്രോള്‍ പമ്ബുകളില്‍ വന്‍ തിരക്കാണിപ്പോള്‍. അത് വഴി കടന്നുപോകുന്നവര്‍ ഒരു കുപ്പിയെങ്കിലും കരുതുന്നു. കുപ്പില്‍ വാങ്ങിയാലും ഒരു ചായയും കടിയും കഴിക്കാനുള്ള പണം മിച്ചം പിടിക്കാം എന്നാണ് കേരളത്തിലുള്ളവര്‍ പറയുന്നത്. ദീര്‍ഘദൂര ബസ്സുകളും ചരക്ക് ലോറികളും ചെറു കാറുകളുമെല്ലാം മാഹിയിലേക്ക് കൂട്ടമായെത്തിയതോടെ മാഹിയിലെ ഇന്ധന വില്‍പ്പനയും വന്‍തോതില്‍ കൂടിയെന്ന് പമ്ബ് നടത്തിപ്പുകാര്‍ പറയുന്നു. 40 മുതല്‍ 50 കിലോ ലിറ്റര്‍ ഇന്ധനം വില്‍ക്കുന്ന മാഹിയില്‍ 20 ശതമാനം വില്‍പ്പന ഒറ്റ ദിവസം കൂടി.
മദ്യത്തിന് വന്‍ വിലക്കുറവായതിനാല്‍ മാഹി വഴി നിലവില്‍ മദ്യക്കടത്ത് സജീവമാണ്. ഇപ്പോള്‍ ഇന്ധക്കടത്തും തുടങ്ങിയിട്ടുണ്ട്. 12000 ലിറ്റര്‍ കപ്പാസിറ്റിയുള ടാങ്കര്‍ ലോറിയില്‍ ഇന്ധനം കടത്തിയാല്‍ ഒരു പോക്കിന് 1 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ലാഭം.
ചൊക്ലി, ധര്‍മ്മടം അടക്കം വിവിധ സ്റ്റേഷനുകളില്‍ ഇത്തരം കേസുകളും രജിസ്റ്റര്‍ ചെയ്ട്തിട്ടുണ്ട്.
Post a Comment