അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു




ഇരിട്ടി: അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു. തില്ലങ്കേരി പടിക്കച്ചാൽ എൽ പി സ്കൂളിലെ അധ്യാപിക പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ പി.കെ. പ്രസാദിൻ്റെ ഭാര്യ കെ.ഡി. ബിനിത (36) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്.
ശനിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെ വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാവൂർ തുണ്ടിയിലെ ദാസൻ്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ), അമയ പ്രസാദ് ( ഉളിയിൽ ഗവ യുപി സ്കൂൾ വിദ്യാർത്ഥി ). സഹോദരങ്ങൾ: വിജേഷ്, ബിപിന.
ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് നാട്ടിലെത്തിയത്.

0/Post a Comment/Comments