കെട്ടിടങ്ങളുടെ പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവ ക്രമാതീതമായ രീതിയിൽ വർദ്ധിപ്പിച്ച സർക്കാർ നടപടി; നിർമാണ മേഖലക്ക് ഇരുട്ടടി കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ



കെട്ടിടങ്ങളുടെ പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവ ക്രമാതീതമായ രീതിയിൽ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ നിർമാണ മേഖലയിൽ ഇരുട്ടടി ആയിരിക്കുകയാണെന്ന് കൺസ്ടേക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - CWSA - ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.


ഇന്ധന വില വർദ്ധനവിൻറെ ഭാഗമായി കെട്ടിട നിർമ്മാണ സാധന സാമഗ്രികളുടെ വിലക്കൂടുതൽ കാരണം  പ്രതിസന്ധിയിലായ മേഖലയ്ക്ക് തിരിച്ചടിയാണ് സർക്കാരിന്റെ പുതിയ തീരുമാനം.


 വർധിപ്പിച്ച ഫീസ് നിരക്ക് പിൻവലിക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


പഞ്ചായത്തുകളിൽ ഇന്നലെ വരെ 1076 sqft. വീട് നിർമ്മിക്കുവാൻ പഞ്ചായത്തിൽ അടച്ചിരുന്ന പെർമിറ്റ് ഫീസ് 350 രൂപയായിരുന്നു. ഇന്നത്  5000/- രൂപയായി വർദ്ധിപ്പിച്ചു. 


1614 sqft. ഇനി മുതൽ അടക്കേണ്ടുന്നത് 15100/- രൂപയാണ്. 300 മീറ്റർ സ്ക്വയർ ഉണ്ടെങ്കിൽ 45000/- രൂപ വരെ അടക്കണം. 


ഇതിനു പുറമെ കെട്ടിട നികുതി, ലേബർ റവന്യു ടാക്സ്, കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് വേറെയും ഉണ്ട്. കെട്ടിട നിർമ്മാണ വസ്തുക്കളിൽ പ്രധാനമായ മെറ്റൽ ടാക്സും സർക്കാർ വർദ്ധിപ്പിച്ചു.


നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും വീട്, കെട്ടിടങ്ങൾ നിർമിക്കാൻ തീരുമാനിച്ചവർ  ഇതുവരെ ഇല്ലാത്ത ഒരു അവസ്ഥയിലും എത്തിച്ചേർന്നിരിക്കുക യാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.


വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ശിവദാസൻ, എവേണുഗോപാൽ, എ പ്രേമൻ , കെ.പി ശശി, കെ രഞ്ചിത്ത് പങ്കടുത്തു.

0/Post a Comment/Comments