എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വൻ തട്ടിപ്പ് : ലഹരി മരുന്നു കേസിലെ പ്രതി ലക്ഷങ്ങൾ തട്ടിയതായി പരാതി




 കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്ന് കേസിലെ പ്രതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. പ്രതിപ്പട്ടികയിൽ നിന്നും നീക്കിത്തരാം എന്ന് വാഗ്ദാനം നൽകിയാണ് മൂവാറ്റുപുഴ സ്വദേശി സ്കറിയിൽ നിന്നും ഒരു സംഘം പണം തട്ടിയത്. കൊച്ചിയിലെ എക്സൈസ് ഓഫീസിന്റെ മുന്നിൽ കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ വേഷം കെട്ടിയായിരുന്നു തട്ടിപ്പ്. പ്രതികളിൽ ഒരാൾ പിടിയിലായി.

ഉദ്യോഗസ്ഥരുടെ വേഷം കെട്ടിയായിരുന്നു തട്ടിപ്പ്. പ്രതികളിൽ ഒരാൾ പിടിയിലായി. കഴിഞ്ഞ വർഷം അവസാനം മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത 22 ഗ്രാം എംഡിഎഎ കടത്തിയ കേസിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. മൂന്നാം പ്രതി മൂവാറ്റുപുഴ സ്വദേശി സക്കറിയ അപ്പോഴേക്കും ഒളിവിൽ പോയി. ഇങ്ങനെയൊരു കേസുണ്ടെന്ന് മനസിലാക്കിയ കോട്ടയം സ്വദേശി അലക്സ് ചാണ്ടിയും പാലാരിവട്ടം സ്വദേശി നവീനും സക്കറിയയുടെ ബന്ധുക്കളെ സമീപിച്ചു. എക്സൈസിൽ അടുത്ത ബന്ധം ഉണ്ടെന്നും പണം നൽകിയാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രതിപ്പട്ടികയിൽ നിന്നും നീക്കിത്തരാം എന്നുമായിരുന്നു വാഗ്ദാനം. ആദ്യം മൂന്ന് ലക്ഷം രൂപ ഇരുവരും കൈപ്പറ്റി. ബാക്കി രണ്ട് ലക്ഷം രൂപ എറണാകുളത്തെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷം മതിയെന്ന് പറഞ്ഞു. ഇവർ സക്കറിയയെ എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിന്റെ മുന്നിൽ കൊണ്ടുവന്നു. പണം പോയെങ്കിലെന്താ ലഹരിക്കേസ് തീർന്നെന്നല്ലോ എന്ന് ആശ്വസിച്ച് സക്കറിയ വീട്ടിലേക്ക് മടങ്ങി. 

0/Post a Comment/Comments