സിവില്‍ എക്സൈസ് ഓഫീസര്‍: ശാരീരിക പുനരളവെടുപ്പ് മെയ് 18ന്

കണ്ണൂർ ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയുടെ (നേരിട്ടുള്ള നിയമനം-538/2019) തെരഞ്ഞെടുപ്പിനായി ഏപ്രില്‍ 26, 27 തീയതികളില്‍ നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കി കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് മെയ് 18ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആസ്ഥാന ഓഫീസ്, പട്ടം, തിരുവനന്തപുരത്ത് നടക്കും. 

ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.





0/Post a Comment/Comments