സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും


സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണയിൽ നിന്ന് ഉയർന്ന താപനിലയിൽ 2 മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് , പാലക്കാട് ജില്ലകളിൽ താപനില 37°C വരെ ഉയർന്നേക്കും. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C, വരെയും, മലപ്പുറം ജില്ലയിൽ 35°C വരെയും ഉയർന്ന താപനില
രേഖപ്പെടുത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അതെ സമയം കേരളത്തിൽ ഇത്തവണ ഇത്തിരി വൈകിയായിരിക്കും കാലവർഷം എത്തുക. ജൂൺ 4 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കഴിഞ്ഞ വർഷം മെയ് 27 ന് കാലവർഷം കേരളത്തിൽ എത്തിയിരുന്നു.


0/Post a Comment/Comments