എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70% വിജയം.

 തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയം. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും അധികം വിജയ ശതമാനം ഉള്ള ജില്ല കണ്ണൂരാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയം. ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. താഴെ നൽകിയ വെബ്സൈറ്റുകൾ വഴി ഫലം അറിയാം.

http://examresults.kerala.gov.in https://pareekshabhavan.kerala.gov.in http://results.kite.kerala.gov.in

അറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത വെബ് പോർട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. 

പരീക്ഷാഭവൻ അടക്കമുള്ള വെബ്സൈറ്റുകൾക്ക് പുറമെ ഈ ആപ്പ് വഴി വേഗത്തിൽ ഫലം പരിശോധിക്കാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

0/Post a Comment/Comments