മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി: വിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിക്കരുതെന്ന് മന്ത്രി


തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിൽനിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ നടപടി. ഇതിന്റെ ആദ്യപടിയായി, മൂല്യനിർണയത്തിൽനിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൃത്യമായ കാരണം കാണിക്കാതെ ഹാജരാകാതിരുന്ന 3,708 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

കൃത്യസമയത്ത് മൂല്യനിർണയം നടത്തിയാൽ മാത്രമാണ് കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്താൻ കഴിയുക. ഈയൊരു സാഹചര്യത്തിൽ മൂല്യനിർണയത്തിൽ നിന്ന് അധ്യാപകർ വിട്ടുനിന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത് വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്.1 ഉത്തരവാദിത്തപ്പെട്ട ഒരു ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടും ഒരു മറുപടി പോലും പറയാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഒട്ടേറെ യോഗ്യരായവർ പുറത്തു തൊഴിലില്ലാതെ നിൽക്കുന്നുണ്ടെന്നും മന്ത്രി ചുണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പൊതു വിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിച്ച് ആർക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.





0/Post a Comment/Comments